കര്‍ഷക യൂണിയന്-എം കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം: ജോസ് കെ. മാണി എംപി
1592700
Thursday, September 18, 2025 9:26 PM IST
പാലാ: കേരളത്തിലെ കര്‍ഷകര്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കര്‍ഷക യൂണിയന്-എം എന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. കേരള കര്‍ഷക യൂണിയന്-എം പാലാ നിയോജക മണ്ഡലം കണ്‍വന്‍ഷനും അനുസ്മരണവും മികച്ച കര്‍ഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചന് നെടുമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. മണ്മറഞ്ഞ മുതിര്‍ന്ന കര്‍ഷക യൂണിയന്-എം നേതാക്കളായ ജോസഫ് മാണി മാണിക്കൊമ്പില്, എം ടി ജോസഫ് എട്ടിയില്‍, അപ്പച്ചന് പ്ലാശനാല്‍, തോമസ് കവിയില്‍, എം.എ. ജോസ് മണക്കാട്ട് മറ്റം എന്നിവരെ അനുസ്മരിച്ചു.
പാലാ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽനിന്നു മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു.
കര്‍ഷക സെമിനാറില്‍ റിട്ട.അഗ്രികള്‍ച്ചര്‍ ഓഫീസര്‍ സി.കെ. ഹരിഹരന് ക്ലാസ് നയിച്ചു.