പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ തിരുനാൾ
1592720
Thursday, September 18, 2025 10:12 PM IST
പഴയിടം: പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ വിശുദ്ധ മിഖായേൽ മാലാഖയുടെ നവനാൾ പ്രാർഥനയും തിരുനാളും ഇന്നു മുതൽ 28 വരെ നടക്കുമെന്ന് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.15ന് ആരാധന, നൊവേന, വിശുദ്ധ കുർബാന, സന്ദേശം. നാളെ വൈകുന്നേരം 4.15ന് ആരാധന, നൊവേന, വിശുദ്ധ കുർബാന, സന്ദേശം.
21ന് രാവിലെ 6.15ന് നൊവേന, വിശുദ്ധ കുർബാന, സന്ദേശം, 9.15ന് നൊവേന, 9.30ന് വിശുദ്ധ കുർബാന, സന്ദേശം. 22 മുതൽ 27 വരെ വൈകുന്നേരം 4.15ന് ആരാധന, നൊവേന, വിശുദ്ധ കുർബാന, സന്ദേശം. 28ന് രാവിലെ 6.15ന് നൊവേന, വിശുദ്ധ കുർബാന, സന്ദേശം, 9.15ന് നൊവേന, 9.30ന് വിശുദ്ധ കുർബാന, സന്ദേശം, ഉച്ചയ്ക്ക് 12.30ന് കുരിശടി ചുറ്റി പ്രദക്ഷിണം, 1.30ന് കൊടിയിറക്ക്.