ച​ങ്ങ​നാ​ശേ​രി: ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ര്‍ന്നു കെ​എ​സ്ആ​ര്‍ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടിപ്പി​ച്ചു നി​ര്‍ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​തു​രു​ത്തി ഫൊ​റോ​ന പ​ള്ളി​ക്കു സ​മീ​പ​ത്തെ ഇ​ര​ട്ട​ക്കു​ളം റോ​ഡി​ലാ​ണ് അ​പ​ക​ടം. കാ​വാ​ല​ത്തു​നി​ന്നും ച​ങ്ങ​നാ​ശേ​രി​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഡ്രൈ​വ​ര്‍ മ​നോ​ജ് ബ​സ് മ​തി​ലി​നോ​ട് ചേ​ര്‍ത്ത് നി​ര്‍ത്തി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. യാ​ത്ര​ക്കാ​രി​ല്‍ ആ​ര്‍ക്കും പ​രു​ക്കി​ല്ല. അ​ഞ്ച​ര​യോ​ടെ ബ​സ് റോ​ഡി​ല്‍നി​ന്നു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. ക​ലു​ങ്ക് നി​ര്‍മാ​ണ​ത്തെ​ത്തു​ട​ര്‍ന്നു കാ​വാ​ലം ബ​സു​ക​ള്‍ ഇ​ര​ട്ട​ക്കു​ളം റോ​ഡി​ലൂ​ടെ​യാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്.