ഭിന്നശേഷി കുട്ടികളുടെ കലോത്സവം ഇന്ന്
1592719
Thursday, September 18, 2025 10:12 PM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയായ ഭിന്നശേഷി കുട്ടികളുടെ കലോത്സവം - ശലഭോത്സവം 2025 കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. രാവിലെ 11.30ന് സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിക്കും.
സെന്റ് ഡൊമിനിക്സ് കോളജ് ബർസാർ റവ.ഡോ. മനോജ് പാലക്കുടി അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ. അനുപമ, ശുഭേഷ് സുധാകരൻ, ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശശികുമാർ, കെ.ആർ. തങ്കപ്പൻ, സിറിൽ തോമസ്, രേഖാദാസ്, ജാൻസി സാബു, സുബി സണ്ണി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനവും അവാർഡ് ദാനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സെക്രട്ടറി എസ്. സജീഷ്, ബിആർസി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ വി.എം. അജാസ്, മിനി ജോസഫ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് തുടി - ബഹുജന സംഗീത പരിപാടി നടക്കും.
ഭിന്നശേഷികുട്ടികളുടെ സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുളള ഏഴ് പഞ്ചായത്തുകളില്‍ നിന്നുള്ള മത്സരാർഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും.