അല്‍ഫോന്‍സാ കോളേജിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം
1592702
Thursday, September 18, 2025 9:26 PM IST
പാലാ: അല്‍ഫോന്‍സാ കോളജിന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്കുന്ന മിനിസ്റ്റേഴ്സ് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. നാക് ഫിഫ്ത് സൈക്കിള്‍ റി അക്രഡിറ്റേഷനില്‍ എ പ്ലസ് നേടിയ കോളജിന് അഭിമാന മുഹൂര്‍ത്തമായി മാറി അവാര്‍ഡ്ദാനച്ചടങ്ങ്.
തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവില്‍നിന്ന് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ .സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഐക്യുഎസി അംഗം ഡോ. റോസ്മേരി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പാഠ്യ-പാഠ്യേതര മേഖലയിലും കലാകായിക രംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന കോളജിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ തീക്ഷ്ണമായി പ്രവര്‍ത്തിക്കാന്‍ അവാര്‍ഡ് ഊര്‍ജമേകുമെന്ന് പ്രിന്‍സിപ്പല്‍ ഡോ.സി. മിനിമോള്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള, മിസ് മഞ്ജു ജോസ്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പറഞ്ഞു. കോളജിലെ അധ്യാപക- വിദ്യാര്‍ഥിനി സമൂഹത്തെ കോളജ് മാനേജ്മെന്റ് അഭിനന്ദിച്ചു.