ലയണ്‍സ് ക്ലബ് കുടുംബസംഗമം
1592692
Thursday, September 18, 2025 7:34 AM IST
ചിങ്ങവനം: ചിങ്ങവനം ലയണ്‍സ് ക്ലബ്ബിന്റെ കുടുംബസംഗമം കോ-ഓര്‍ഡിനേറ്റര്‍ ആര്. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തമ്പി തോമസ് അധ്യക്ഷത വഹിച്ചു. മത്സരവിജയികള്‍ക്ക് ആര്. രാജേഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകളും നൽകി.
ഡോ. ഈപ്പന് സി. കുര്യന് ആരോഗ്യ ബോധവത്കരണവും ടി.കെ. സുരേഷ് കുമാര്‍ തൊഴിലുറപ്പ് വനിതകള്‍ക്കായി വനിതാവകാശ ക്ലാസും നടത്തി. കെ.കെ. കുരുവിള, ബിനോയി കുര്യന്, സെക്രട്ടറി ബാജി കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.