കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജ് രജതജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി
1533583
Sunday, March 16, 2025 7:11 AM IST
കടുത്തുരുത്തി: വിവര സാങ്കേതികവിദ്യയില്‍ ഓരോ സെക്കന്‍ഡിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അതനുസരിച്ചുള്ള മാറ്റങ്ങള്‍ വിദ്യാഭ്യാസത്തിലും ഉണ്ടാകണമെന്ന് മന്ത്രി വി.എന്‍. വാസവന്. കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് കോളജ് രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
പോളിടെക്നിക്കിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി പഞ്ചായത്തില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ നിര്‍വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.എന്‍. സീമ രജത ജൂബിലി സന്ദേശം നല്കി.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി,
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. സന്ധ്യ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനില്‍, സെലീനാമ്മ ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ നോബി മുണ്ടയ്ക്കല്‍,
സ്റ്റീഫന്‍ പാറാവേലി, കളമശേരി എസ്റ്റിറ്റിറ്റിആര് ജോയിന്റ് ഡയറക്ടര്‍ അനി ഏബ്രഹാം, കോളജ് പ്രിന്‍സിപ്പല്‍ സി.എം. ഗീത, പിടിഎ വൈസ് പ്രസിഡന്റ് ബിജു മുഴിയില്‍, സ്റ്റാഫ് സെക്രട്ടറി എം.ആര്. സ്മിതാമോള്, അലുമ്നി സെക്രട്ടറി എം.എസ്. ശ്യാം രാജി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരെയും വിവിധ മേഖലകളില്‍ പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികളെയും യോഗത്തില്‍ ആദരിച്ചു.