സ്കൂൾ വാർഷികാഘോഷം
1532990
Saturday, March 15, 2025 12:02 AM IST
മുണ്ടക്കയം: സെന്റ് ആന്റണീസ് ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിന്റെ 26-ാമത് വാർഷികാഘോഷം അസി. മാനേജർ ഫാ. ഡോൺ മറ്റക്കരത്തുണ്ടിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോസഫ് കുര്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഗ്രേസമ്മ മാത്യു, കൊക്കയാർ പഞ്ചായത്തംഗം സ്റ്റാൻലി സണ്ണി, സെന്റ് ആന്റണീസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ബിജോയി വർഗീസ്, വിദ്യാർഥികളായ ഡിയോൺ സാന്റോ, ഡിയ ഫാത്തിമ, എറിക് ആന്റണി, മിൻഷ ജോയ്സ് എന്നിവർ പ്രസംഗിച്ചു. അധ്യാപിക മേരിക്കുട്ടി മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.
ഇളങ്ങോയി: ഹോളിഫാമിലി യുപി സ്കൂൾ 89-ാമത് വാർഷികാഘോഷം വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ജോബി ജോസഫ്, പിടിഎ പ്രസിഡന്റ് പി.പി. സുഭാഷ്, സ്കൂൾ ലീഡർ കെ.ആർ. ധനുസ്, പിടിഎ വൈസ് പ്രസിഡന്റ് ടി. ഷൈൻകുമാർ, മുൻ പിടിഎ പ്രസിഡന്റ് പി.ജി. മനോജ്, സ്റ്റാഫ് സെക്രട്ടറി റോസ്ലിൻ ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.