ലഹരിവിപത്തിനെതിരേ കേരളജനത ഉണരണം: ജോബ് മൈക്കിള്‍ എംഎല്‍എ
1532935
Friday, March 14, 2025 7:21 AM IST
ചങ്ങനാശേരി: ലഹരി വിപത്തിനെതിരേ കേരളജനത ഒറ്റക്കെട്ടായി ഉണരണമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ. ലഹരിക്കെതിരേ യൂത്ത് ഫ്രണ്ട് -എം, കെഎസ്സി-എം സംയുക്തമായി സംഘടിപ്പിച്ച യുവരക്ഷാ സദസിന്റെ സമാപന സമ്മേളനം ചങ്ങനാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംജി യൂണിവേഴ്സിറ്റി ഐയുസിഡിഎസ്, എംഎസ്ഡബ്ല്യൂ വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ സന്ദേശ തെരുവ് നാടകം അവതരിപ്പിച്ചു.
യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ അധ്യക്ഷത വഹിച്ചു. കെഎസ്സി -എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേല്‍ ആമുഖപ്രസംഗം നടത്തി. ഫാ. റോയി കാരയ്ക്കാട്ട് സന്ദേശം നല്കി.
ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സിറിയക് ചാഴികാടന്, റോണി വലിയപറമ്പില്‍, ബിറ്റു വൃന്ദാവന്‍, ജോര്‍ജ് വാണിയപുരയ്ക്കല്‍, അമല്‍ ചാമക്കാല, റെനീഷ് കാരിമറ്റം, ജോബിന് കുറ്റിക്കാട്ട്, ജുവല്‍ തോമസ്, അജിത് തോമസ് മാറാട്ടുകളം, ജോഷി പതാലില്‍, സാജു മഞ്ചേരിക്കളം, ജോയിച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.