വികസന മുരടിപ്പിനെതിരേ യുഡിഎഫ് രംഗത്തുവരും: മോന്‍സ് ജോസഫ് എംഎല്‍എ
1532934
Friday, March 14, 2025 7:21 AM IST
ചങ്ങനാശേരി: നിയോജകമണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരേ യുഡിഎഫ് രംഗത്തുവരുമെന്ന് കേരളകോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ജംഗ്ഷനില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
കെ.എഫ്. വര്‍ഗീസ്, വി.ജെ. ലാലി, ഏലിയാസ് സക്കറിയ, സി.ഡി. വത്സപ്പന്‍, ജയ്സണ്‍ ജോസഫ്, ചെറിയാന് ചാക്കോ, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.