ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് എൻഡോസ്കോപ്പിക് സംവിധാനം
1532927
Friday, March 14, 2025 7:20 AM IST
വൈക്കം: ചെമ്മനാകരി ഇൻഡോ അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററിൽ നട്ടെല്ലിനെ ബാധിക്കുന്ന രോഗം ശാശ്വതമായി പരിഹരിക്കാൻ യൂണി ലാറ്ററൽ ബൈ പോർട്ടൽ എൻഡോസ്കോപ്പിക് രീതിയിൽ സ്പൈൻ സർജറി. മുമ്പ് നടത്തിയിരുന്ന മൈക്രോസ്കോപിക് ഡിസ്കെക്ടമി രീതിക്ക് പകരമായായി എൻഡോസ്കോപിക് സംവിധാനം ഉപയോഗിച്ച് ശാശ്വത പരിഹാരമാണ് സൂക്ഷ്മ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ സാധ്യമാകുന്നത്.
അധികം രക്തം നഷ്ടപ്പെടുത്താതെ മുറിവുകളില്ലാതെ നടക്കുന്ന ശസ്ത്രക്രിയയ്ക്കു ശേഷം രോഗിക്ക് ഉടൻതന്നെ ആശുപത്രി വിടാൻ സാധിക്കും. നട്ടെല്ലിന്റെ ഇരുവശങ്ങളിലൂടെയും ഈ ശസ്ത്രക്രിയ ഒരുപോലെ നിർവഹിക്കാൻ സാധിക്കും. വേദനക്കുറവ്, അണുബാധരഹിത ചികിത്സ, ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം തുടങ്ങിയ സവിശേഷതകളാണ് ഈ നൂതന ശസ്ത്രക്രിയയ്ക്കുള്ളത്.
കേരളത്തിൽ ഇപ്പോൾ ഈ സംവിധാനം പൂർണമായും നിലവിലുള്ള ആശുപത്രിയാണ് ഇൻഡോ അമേരിക്കൻ ആശുപത്രി. ആശുപത്രി സ്ഥാപകൻ ഡോ. കുമാർ ബാഹുലേയന്റെ ആഗ്രഹപ്രകാരം പരിമിതമായ നിരക്കിലാണ് ശസ്ത്രക്രിയ നടത്തുന്നത്.
ആശുപത്രി തിയറ്റർ കോംപ്ലക്സിൽ നടന്ന യോഗത്തിൽ ആശുപത്രി ചെയർമാൻ ഡോ . കെ പരമേശ്വരൻ, സർജറി വിഭാഗം മേധാവി ഡോ. സി. അനു തോമസ് എന്നിവർ ചേർന്ന് മെഷീൻ ഏറ്റുവാങ്ങി.ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ . ജാസർ മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. സീനിയർ ന്യൂറോ സർജന്മാരായ ഡോ . സജീവ് എസ്. വടക്കേടം ,
ഡോ. വി. വാസുദേവൻ , ഡോ. അംജാദ് ജമാലുദീൻ, ഇന്റർവെൻഷനൽ ന്യൂറോസർജറി കൺസൽട്ടന്റ് ഡോ. എം.ആനന്ദ് , സീനിയർ ഡോക്ടർമാരായ ഡോ. എ. കൃഷ്ണൻ , ഡോ. കുര്യൻ തോമസ്, ഡോ. മാർക്കോസ് വിൻസ്റ്റൺ എന്നിവർ പങ്കെടുത്തു.