ചെത്തിപ്പുഴ ആശുപത്രിയില്‍ കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് ആരംഭിച്ചു
1515395
Tuesday, February 18, 2025 4:49 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 21 വരെ ക്രമീകരിച്ചിരിക്കുന്ന പ്രിവന്റീവ് കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പിന്റെ ഉദ്ഘാടനം അതിരൂപത ചാന്‍സിലര്‍ റവ.ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍ നിര്‍വഹിച്ചു.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് 3100 രൂപ വരുന്ന ലാബ്, എക്കോ, എക്സ്റേ, ഇസിജി പരിശോധനകള്‍, ഡയറ്റ് കണ്സള്ട്ടേഷന് എന്നിവ 1860 രൂപയ്ക്കു ലഭ്യമാകും. പരിശോധനാഫലങ്ങള്‍ വിദഗ്ധ കാര്‍ഡിയോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വിലയിരുത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ഹൃദ്രോഗം മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് കാര്‍ഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ ജേക്കബ് വിശദീകരിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ മൂന്നു ഹൃദ്രോഗ വിദഗ്ധരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. 10000ത്തിലധികം ഹൃദയരോഗികള്‍ക്ക് ഇതുവരെ പരിചരണം നല്‍കിയിട്ടുള്ള ഈ ആശുപത്രിയില്‍ ഉന്നത നിലവാരമുള്ള കാത്ത്ലാബ്, കാര്‍ഡിയാക് ഐസിയു ഉള്‍പ്പെടെ മികച്ചസൗകര്യങ്ങള്‍ ലഭ്യമാണ്. പ്രിവന്റീവ് കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബുക്ക് ചെയ്യാനുമായി 0481 272 2100 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.