കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് നാളെ
1515388
Tuesday, February 18, 2025 4:49 AM IST
കടുത്തുരുത്തി: കുടുംബാരോഗ്യ കേന്ദ്രവും മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന് ആശുപത്രിയും സംയുക്തമായി കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് സംഘടിപ്പിക്കും. നാളെ രാവിലെ 9.30ന് മുട്ടുിറ ആശുപത്രിയിലാണ് ക്യാന്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളിലെ അര്‍ബുദരോഗ സാധ്യത നേരത്തേ കണ്ടെത്തുന്നതിനും ചികത്സിച്ചു ഭേദമാക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായിട്ടാണ് ക്യാമ്പ് നടത്തുന്നത്.
ക്യാമ്പില്‍ 30 നും 65 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ എച്ച്ജിഎം ആശുപത്രിയിലെ വിദഗ്ധരായ ഗൈനക്കോളജിസ്റ്റുമാര്‍ പരിശോധിക്കും. ബ്രസ്റ്റ് കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവ പരിശോധിച്ചു പാപ്സ്മിയര്‍ കളക്ട് ചെയ്യുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.