ഫ്രാൻസിസ് കാളാശേരി അഖില കേരള ഇന്റർ കോളീജിയറ്റ് ഫുട്ബോൾ: എസ്ബി ഫൈനലിൽ
1515130
Monday, February 17, 2025 6:46 AM IST
ചങ്ങനാശേരി: 27-ാമത് മോൺ. ഫ്രാൻസിസ് കാളാശേരി അഖില കേരള ഇന്റർ കോളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ആദ്യ സെമിഫൈനലിൽ ചങ്ങനാശേരി എസ്ബി കോളജ് ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുടയെ 2-1 ന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.
വൈകുന്നേരം നാലിനു നടന്ന രണ്ടാം സെമിയിൽ തൃശൂർ കേരള വർമ കോളജ് (3-2)എന്ന സ്കോറിനു ശ്രീ വ്യാസ കോളജ് വടക്കാഞ്ചേരിയെ പരാജയപ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ഫൈനലിൽ ചങ്ങനാശേരി എസ്ബി കോളജും തൃശൂർ ശ്രീ കേരളവർമ കോളജും ഏറ്റുമുട്ടും.