ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ റീജണൽ സമ്മേളനം നടത്തി
1515118
Monday, February 17, 2025 6:30 AM IST
കോട്ടയം: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ കോട്ടയം റീജണൽ സമ്മേളനം കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്നു. എഐബിഇഎ കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ദേശീയ അസി. സെക്രട്ടറി എസ്. ഹരിശങ്കർ അധ്യക്ഷത വഹിച്ചു.
പി.എം. അംബുജം, ജോർജി ഫിലിപ്പ്, എം. രാജേഷ്, രോഹിത് രാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സാജു തങ്കച്ചൻ (ചെയർമാൻ), ആർ. വീണ (വൈസ് ചെയർമാൻ), വിജയ് വി. ജോർജ് (സെക്രട്ടറി), ജെ. വിഷ്ണുദേവ് (അസി. സെക്രട്ടറി), ടി.ബി. ലേഖ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.