പാ​മ്പാ​ടി: മ​ഞ്ഞാ​ടി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ത​ല​കീ​ഴാ​യി വീ​ട്ടു​മു​റ്റേ​ക്ക് പ​തി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. കൂ​രോ​പ്പ​ട സ്വ​ദേ​ശി​യു​ടേ​താ​ണ് കാ​ർ. കാ​റോ​ടി​ച്ച ആ​ലാം​പ​ള്ളി പെ​രു​മ്പ്ര​ക്കു​ന്ന് സ്വ​ദേ​ശി​ക്ക് നി​സാ​ര പ​രു​ക്കു​ണ്ട്.

കാ​ള​ച്ച​ന്ത-​മ​ഞ്ഞാ​ടി റോ​ഡി​ൽ മോ​ൻ​സി കാ​രി​ക്കോ​ടി​ന്‍റെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പ​തി​ച്ച​ത്. സ്ഥി​രം അ​പ​ക​ട വേ​ദി​യാ​യ ഇ​വി​ടെ ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.