വിദ്യാഭ്യാസം തലമുറകള്‍ തമ്മിലുള്ള സംഭാഷണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1508148
Friday, January 24, 2025 11:37 PM IST
രാമപുരം: വിദ്യാഭ്യാസമെന്നാല്‍ തലമുറകള്‍ തമ്മിലുള്ള സംഭാഷണമാണെന്നും ഇന്നത്തെ വിദ്യാഭ്യാസം സമഗ്രതയുള്ളതാവണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 106-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. സിറിയക് കുന്നേല്‍, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, മെംബര്‍ സണ്ണി പൊരുന്നക്കോട്ട്, പ്രിന്‍സിപ്പല്‍ സാബു മാത്യു, ഹെഡ്മാസ്റ്റര് സാബു തോമസ്, പിടിഎ പ്രസിഡന്റ് സിബി മണ്ണാപറമ്പില്‍, അധ്യാപകരായ ജിജിമോള്‍ ജയിംസ്, മെല്വിന് കെ. അലക്സ്, സ്വപ്ന റോസ് മാത്യു, അലിറ്റ മനോജ്, ജിബിന്‍ ജയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ സാബു മാത്യുവിന് യാത്രയയപ്പു നല്കി.