റബര്‍ സബ്സിഡി മാസങ്ങള്‍ വൈകും
1485539
Monday, December 9, 2024 5:09 AM IST
കോട്ടയം: റബര്‍ ബോര്‍ഡിന്റെ മഴമറ, സ്പ്രേയിംഗ് സബ്സിഡി വിതരണം അനിശ്ചിതമായി നീളുന്നു. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സബ്സിഡി വിതരണം ഏപ്രിലില്‍ നടക്കാനേ സാധ്യതയുള്ളൂ.
കര്‍ഷകര്‍ ഓണ്‍ലൈനായി ആര്‍പിഎസുകള്‍ മുഖേനയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. ബില്ലുകളും രേഖകളും അപ്ലോഡ് ചെയ്യുന്നതിലുള്ള കാലതാമസമാണ് നടപടി വൈകിക്കുന്നത്.
ഒന്നുമുതല്‍ അഞ്ചുവരെ ഹെക്ടര്‍ കൃഷിയുള്ള കര്‍ഷകര്‍ക്കാണ് മഴമറയ്ക്കും സ്പ്രേയിംഗിനും നാലായിരം രൂപ വീതം ലഭിക്കുന്നത്.
ഒരു ഹെക്ടറില്‍ മഴ മറയിടാന്‍ പതിനാലായിരം രൂപ ചെലവുണ്ട്. ഒക്ടോബറിലാണ് സബ്സിഡിക്കായി അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.