ചങ്ങനാശേരി ബ്യൂട്ടി ക്വീന്‍ കോണ്ടെസ്റ്റ് 2024 നാളെ
1484431
Wednesday, December 4, 2024 7:18 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ അഞ്ചിനു രാവിലെ 8.30ന് സംഘടിപ്പിക്കുന്ന ചങ്ങനാശേരി ബ്യൂട്ടി ക്വീന്‍ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന ഈ പ്രഫഷണല്‍ സൗന്ദര്യമത്സരത്തില്‍ 18 മുതല്‍ 45 വരെയാണ് പ്രായപരിധി.
അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും പ്രത്യേകം മത്സരം ഉണ്ടായിരിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പതിനായിരം, ഏഴായിരം, അയ്യായിരം രൂപ വീതം കാഷ് പ്രൈസും പുരസ്കാരവും നല്‍കും. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന മത്സരത്തില്‍ ഫാഷന്‍ രംഗത്തെ പ്രമുഖര്‍ വിധികര്ത്താക്കളാവും.
ആശുപത്രിയിലെ നവീകരിച്ച ഡെര്‍മറ്റോളജി വിഭാഗത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സൗന്ദര്യ മത്സരത്തിന്റെ സമ്മാനദാനം പ്രമുഖ സിനിമതാരം സരയൂ മോഹന്‍ നിര്‍വഹിക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 9526 998 666 എന്ന നമ്പരില്‍
ബന്ധപ്പെടണമെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.