കേന്ദ്രനയത്തിനെതിരേ എല്‍ഡിഎഫ് സമരം നാളെ
1484319
Wednesday, December 4, 2024 5:31 AM IST
കോട്ടയം: വയനാട്, മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതത്തിന് ഇതുവരെ ഫണ്ട് അനുവദിക്കാത്ത കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10നു കോട്ടയം ഹെഡ്പോസ്റ്റോഫീസിനു മുമ്പില്‍ സമരം നടത്തും.
കേരള കോണ്‍ഗ്രസ്- എം വൈസ് ചെയര്മാന് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സണ്ണി തെക്കേടം, ബെന്നി മൈലാടൂര്‍, എം.ടി. കുര്യന്, സണ്ണി തോമസ്,
മാത്യൂസ് ജോര്‍ജ്, പ്രശാന്ത് നന്ദകുമാര്‍, ഔസേപ്പച്ചന് തകടിയേല്‍, കെ.എച്ച്. സിദ്ദിഖ്, ബോബന് തെക്കേല്‍, കെ. അനില്‍കുമാര്‍, ജോസഫ് ചാമക്കാല, സി.കെ. ശശിധരന്, ഫ്രാന്‍സിസ് തോമസ്, സാബു മുരിക്കംവേലി, സുനില്‍ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും.