എയ്ഡ്സ് ബോധവത്കരണ റാലി നടത്തി
1484111
Tuesday, December 3, 2024 7:20 AM IST
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചാരണം നടത്തി. ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി ഉദ്ഘാടനം നിർവഹിച്ചു.
എയ്ഡ്സ് ബോധവത്കരണ പ്രതിജ്ഞ പഞ്ചായത്ത് അംഗം ശ്യാമള ജിനേഷ് ചൊല്ലിക്കൊടുത്തു. എയ്ഡ്സ് ബോധവത്കരണ സന്ദേശം മാസ്റ്റർ ഭാസ്കർ പ്രവീൺ നൽകി. ഉദയനാപുരം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അലക്സ് തോമസ്, ഡോ. അരുൺ, വാർഡ് മെംബർ രേവതി മനീഷ്, വൺ ഹെൽത്ത് നോഡൽ ഓഫീസർ സക്കീർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ. പ്രസീത, പ്യാരിലാൽ തുടങ്ങിയവർ സംബന്ധിച്ചു.
ഉദയനാപുരം എഫ്എച്ച്സിയിൽനിന്നാരംഭിച്ച റാലിയിൽ ആരോഗ്യപ്രവർത്തകർ, ആശാവർക്കേഴ്സ്, രാഷ്ട്രീയ, സംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.