മാര്‍ ജയിംസ് കാളാശേരി അനുസ്മരണം നടത്തി
1483379
Saturday, November 30, 2024 7:01 AM IST
ഫാത്തിമാപുരം: പ്രേഷിത മുന്നേറ്റത്തോടൊപ്പം സമുദായ മുന്നേറ്റവും നടത്തിയ ധീരനായ അജപാലകനായിരുന്നു മാര്‍ ജയിംസ് കാളാശേരിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഫാത്തിമാപുരം ഫാത്തിമ മാതാ ദേവാലയത്തിന് 1949ല്‍ അനുമതി നല്കിയ മാര്‍ ജയിംസ് കാളാശേരിയുടെ ചരമ പ്ലാറ്റിനം ജൂബിലി അനുസ്മരണസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്.
വികാരി ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ലാലി ഇളപ്പുങ്കല്‍, ജോസ് കടന്തോട്, ഡിസ്നി പുളിമൂട്ടില്‍, സജി നാലുപറ എന്നിവര്‍ പ്രസംഗിച്ചു.