പ്രസ് ക്ലബ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1467277
Thursday, November 7, 2024 7:18 AM IST
കോട്ടയം: എസ്എച്ച് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് പ്രസ് ക്ലബ് അംഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിനൊപ്പം അംഗങ്ങള്‍ക്ക് ചികിത്സ ഇളവുകള്‍ ലഭ്യമാക്കുന്ന പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും നടന്നു. എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന് നെടുംപുറം എസ്എച്ച് പ്രസ്ക്ലബ് രക്തദാന കൂട്ടായ്മയായ ഡ്രോപ്സ് ഓഫ് ലൈഫിന്റെ കൺവീനർ അഞ്ജു ജെ. അച്ചാമ്മയ്ക്ക് ആദ്യ പ്രിവിലേജ് കാർഡ് കൈമാറി.
പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയ്മോള്‍ ജോസഫ്, എസ്എച്ച് മെഡിക്കല്‍ സെന്റര്‍ പിആര്‍ഒ അഞ്ജു എന്നിവര്‍ പ്രസംഗിച്ചു. ഗാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. ബെന്‍ സേവ്യർ ക്യാമ്പിനു നേതൃത്വം നല്കി.