കിഴപറയാര് പള്ളിയില്‍ തിരുനാൾ
1467218
Thursday, November 7, 2024 5:59 AM IST
കിഴപറയാര്: കിഴപറയാര് പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ തിരുനാളിന് തുടക്കമായി. 15 വരെ എല്ലാ ദിവസും രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും. 15നു രാത്രി 6.30ന് ജപമാല പ്രദക്ഷിണം.
16നു വൈകുന്നേരം നാലിന് തിരുസ്വരൂപ പ്രതിഷ്ഠ.അഞ്ചിന് വിശുദ്ധ കുര്‍ബാന: മാര്‍.ജേക്കബ് മുരിക്കന്‍.രാത്രി ഏഴിന് മെഴുകുതിരി പ്രദക്ഷിണം. 17നു രാവിലെ 6.30നും പത്തിനും വിശുദ്ധ കുര്‍ബാന 11.45ന് പ്രദക്ഷിണം.രാത്രി ഏഴിന് ഗാനമേള.