റബര്‍ വിലയിടിവ്: മാര്‍ച്ചും ധര്‍ണയും 22ന്
1467185
Thursday, November 7, 2024 5:35 AM IST
ചങ്ങനാശേരി: കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകവേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 22ന് രാവിലെ 10ന് റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് കര്‍ഷകവേദി പ്രസിഡന്റ് വി.ജെ. ലാലിയും സെക്രട്ടറി ബാബു കുട്ടന്‍ചിറയും അറിയിച്ചു.
റബറിനു തറവില 250 രൂപയാക്കുക, റബര്‍ ഇറക്കുമതി നിര്‍ത്തലാക്കുക, ആവര്‍ത്തനകൃഷിക്ക് കൂടുതല്‍ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.