കോട്ടയത്ത് ഇനി നാടകക്കാലം...ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടകമത്സരവും സാംസ്കാരികോത്സവവും 10 മുതല്‍
1467179
Thursday, November 7, 2024 5:35 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 14-ാമത് ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടകമത്സരവും സാംസ്കാരികോത്സവവും 10 മുതല്‍ 19 വരെ കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ നടക്കും.
ചലച്ചിത്രതാരം വിജയരാഘവന് നാടകമേള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 6.15നാണ് നാടകങ്ങള്‍ അരങ്ങിലെത്തുന്നത്. മികച്ച നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൗണ്ടേഷന്റെ എവറോളിംഗ് ട്രോഫിയും മികച്ച രണ്ടാമത്തെ നാടകത്തിന് 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നല്‍കും, മികച്ച ജനപ്രിയ നാടകം, മികച്ച രചന, സംവിധാനം, നടന്, നടി, സഹനടന്‍, സഹനടി, ഹാസ്യനടന്, സംഗീതം, ഗാനാലാപനം, ഗാനരചന എന്നിവയ്ക്ക് കാഷ് അവാര്‍ഡും ഉണ്ടായിരിക്കും.
അനുബന്ധപരിപാടികളായി ഡോ. ജോസ് കെ. മാനുവല്‍ എന്‍.എന്‍. പിള്ള സ്മാരക പ്രഭാഷണം നടത്തും. ജന്മശതാബ്ദി സ്മരണയില്‍ തോപ്പില്‍ ഭാസിയെ ആര്‍ട്ടിസ്റ്റ് സുജാതനും കാമ്പിശേരി കരുണാകരനെ പ്രഫ. തോമസ് കുരുവിളയും ഒ. മാധവനെ എം. മനോഹരനും സ്മരിക്കും.
മൺമറഞ്ഞുപോയ നാടകപ്രവര്‍ത്തകരെ ആദരിക്കുന്ന സ്മൃതി ദര്‍പ്പണ്‍ പരിപാടിയില്‍ എം.സി. കട്ടപ്പനയെ കോട്ടയം പദ്മനും ബാലന് മേനോനെ ജോര്‍ജ് ജോണും ഓണംതുരുത്ത് രാജശേഖരനെ യേശുദാസും കെ. സി. കട്ടപ്പനയെ സുരേന്ദ്രന് കുറവിലങ്ങാടും കെ പിഎസി തമ്പിയെ ബിനോയി വേളൂരും അനുസ്മരിക്കും.
നാടകങ്ങള്‍
10 - തിരുവനന്തപുരം അക്ഷരകല -ഹൃദ്യമീ ലാവ
11- കൊച്ചിന് നടന -കാണാപ്പൊന്ന്
12 -അമ്പലപ്പുഴ അക്ഷരജ്വാല -അനന്തരം
13- പാലാ കമ്യൂണിക്കേഷൻസ് -ലൈഫ് ഈസ് ബ്യൂട്ടിഫുള്‍
14- കൊല്ലം അശ്വതീഭാവന -പാവങ്ങള്‍
15- ഗാന്ധിഭവന് തിയറ്റര്‍ ഇന്ത്യ- യാത്ര
16- തിരുവനന്തപുരം അസിധാര- പൊരുള്‍
17- ഓച്ചിറ സരിഗ - സത്യമംഗലം ജംഗ്ഷന്
18- കൊച്ചിന് സംഗമിത്ര -ഇരട്ട നഗരം
19- കാളിദാസ കലാകേന്ദ്രം- അച്ഛന്