ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെ സൗജന്യ ലിവർ ക്ലിനിക് തുടങ്ങി
1467016
Wednesday, November 6, 2024 6:35 AM IST
ഏറ്റുമാനൂർ: കരൾ സംബന്ധമായ രോഗങ്ങൾക്ക് പ്രധാന കാരണം മദ്യപാനം മാത്രമല്ല ആധുനിക സമൂഹത്തിലെ ഭക്ഷണ ശൈലിയും കൂടിയാണെന്നും അതിനു മരുന്നുകൾക്കൊപ്പം കായികാധ്വാനവും വ്യായാമവും ക്രമീകരിച്ച ഭക്ഷണക്രമവും ഫലപ്രദമാണെന്നും മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ ലയൺസ് ക്ലബ് നടത്തുന്ന പ്രതിമാസ ലിവർ ക്ലിനിക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഏകദേശം 35% ജനങ്ങളിലും ഫാറ്റിലിവർ ഉണ്ടാകാമെന്നാണ് അനുമാനമെന്ന് ക്യാമ്പ് ഡയറക്ടർ ഡോ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ലയൺസ് ക്ലബ് പ്രസിഡന്റ് ടി.ജി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ടി.യു. സുകുമാരൻ, ഡോ. പി.കെ. ബാലകൃഷ്ണൻ, ജിജി ലൂക്കോസ്, ഷീല ജിജി, സിറിൾ ഫ്രാൻസിസ്, ട്രസ്റ്റ് സെക്രട്ടറി ജോർജ് ജോസഫ് മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.
എല്ലാ മാസവും അവസാന ഞായറാഴ്ച സൗജന്യ ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. അവർക്ക് ഡോക്ടറുടെ സേവനവും മരുന്നുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക് ലയൺസ് ക്ലബ് ഭാരവാഹികളെ 8129588383, 94471 59753 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.