സൗജന്യ പക്ഷാഘാത ബോധവത്കരണ സെമിനാറിന് തുടക്കം
1466985
Wednesday, November 6, 2024 5:52 AM IST
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാര്‍ഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി പിതൃവേദിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ പക്ഷാഘാത ബോധവത്കരണ സെമിനാറുകള്‍ക്ക് തുടക്കമായി.
രൂപതാതല ഉദ്ഘാടനം കോതനല്ലൂര്‍ ഫൊറോന പള്ളിയില്‍ മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ നിര്‍വഹിച്ചു.
കോതനല്ലൂര്‍ ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പടിക്കക്കുഴുപ്പില്‍ അധ്യക്ഷത വഹിച്ചു. ഫാമിലി അപ്പൊസ്തലേറ്റ് ആന്‍ഡ് പിതൃവേദി ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, പിതൃവേദി പാലാ രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, പിതൃവേദി കോതനല്ലൂര്‍ മേഖലാ പ്രസിഡന്റ് റോയിച്ചന് അക്കാട്ടുകുന്നേല് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ സ്ലീവാ മെഡിസിറ്റി ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസി ജെ. വള്ളിപ്പാലം ബോധവത്കരണ ക്ലാസ് നയിച്ചു.