അരുവിത്തുറ വോളി: ഇരിങ്ങാലക്കുട ക്രൈസ്റ്റ് ജേതാക്കൾ
1461033
Monday, October 14, 2024 11:37 PM IST
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പുരുഷ വിഭാഗം ജേതാക്കളായി. അരുവിത്തും സെന്റ് ജോർജസ് കോളജിനെ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 25-22, 14 - 25 ,18-25 , 25-20, 20-18 പുരുഷവിഭാഗം ജേതാക്കൾക്ക് ഫാ. തോമസ് മണക്കാട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാ ഷ് അവാർഡും ആന്റോ ആന്റണി എംപി സമ്മാനിച്ചു.
കേരളാ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി എസ്. മായാദേവി, കോളജ് മനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായികവിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ പ്രസംഗിച്ചു.