നഗരത്തിലെ ഒന്നാംനമ്പര്‍, പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം: ബസ് ഓപ്പറേറ്റേഴ്സ് അസോ.
1460977
Monday, October 14, 2024 6:50 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ ഒന്നാംനമ്പര്‍, പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ചങ്ങനാശേരി താലൂക്ക് യൂണിറ്റ് പൊതുയോഗം നഗരസഭാധികൃതരോട് ആവശ്യപ്പെട്ടു.
120 ലേറെ ബസുകള്‍ പുറപ്പെടുന്ന ഒന്നാംനമ്പര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ആവശ്യത്തിന് ഇടമില്ലാത്തതിനാല്‍ ബസുകള്‍ തിരിക്കാനും പാര്‍ക്ക് ചെയ്യാനും യാത്രക്കാര്‍ക്ക് സ്വതന്ത്രമായി ബസില്‍ കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. ഈ ബസ് സ്റ്റാന്‍ഡില്‍ വൃത്തിയുള്ള ശൗചാലയം തുറക്കണമെന്നും ശുദ്ധജലമെത്തിക്കാന്‍ സത്വര നടപടികള്‍ വേണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പെരുന്ന ബസ് സ്റ്റാന്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന ടേക്ക് എ ബ്രേക്ക് തുറന്നുകൊടുക്കാന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഹോട്ടല്‍ അര്‍ക്കാലിയയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ താലൂക്ക് പ്രസിഡന്റ് പി.ജെ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാക്സണ് പി. ജോസഫ്, സെക്രട്ടറി കെ.എസ്. സുരേഷ്, ഹംസ എരിക്കുന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.