ഓട്ടോയിടിച്ച് സ്കൂട്ടർ യാത്രികന് മരിച്ചു
1460801
Sunday, October 13, 2024 11:37 PM IST
വെട്ടത്തുകവല: ഓട്ടോയിടിച്ച് സ്കൂട്ടർ യാത്രികന് മരിച്ചു. എറികാട് മള്ളിയിൽ തോമസ് ഫിലിപ്പ് (64) ആണ് മരിച്ചത്. ഇന്നലെ വൈകട്ട് ആറു മണിയോടെ വെട്ടത്തു കവലയിലായിരുന്നു അപകടം. ഫിലിപ്പ് സഞ്ചരിച്ച സ്കൂട്ടറിൽ ഓട്ടോറിക്ഷ തട്ടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ നിർത്താതെ പോയി. സ്കൂട്ടർ ഫിലിപ്പിന്റെ ദേഹത്തേക്കാണ് വീണത്. ഉടൻ മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: പൊന്നമ്മ തോമസ്, പുന്നൂപറമ്പിൽ മീനടം. സംസ്കാരം പിന്നീട്.