ചെറുവേലിപ്പടി-കാരിക്കോട്ടുവാല റോഡ് ഉദ്ഘാടനം ചെയ്തു
1460594
Friday, October 11, 2024 7:05 AM IST
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ ചെറുവേലിപ്പടി കാരികോട്ടുവാല റോഡിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും നാലുലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും പ്രദേശവാസികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പ്രധാന റോഡാണിത്.
സ്ഥിരമായി വാഹനം ഓടുന്ന സ്ഥലമായതിനാല്‍ വെള്ളക്കെട്ടും ചെളിയും കാരണം യാത്രാക്ലേശം ഉണ്ടായികൊണ്ടിരുന്ന റോഡാണിത്. ഈ പ്രശ്നങ്ങള്‍ക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, പള്ളം ബ്ലോക്ക് മെംബര്‍ ഷീലമ്മ, വാര്‍ഡ് മെംബർമാരായ ബിന്ദു രമേശ്, അനീഷ് തോമസ് അഗസ്റ്റിന് കറുകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.