ലാവ്ലിന് കേസ് എങ്ങുമെത്താത്തതിന്റെ കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട്: ഷിബു ബേബി ജോണ്‍
1459861
Wednesday, October 9, 2024 5:46 AM IST
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ് ഇതുവരെയും എങ്ങുമെത്താത്തത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, തൃശൂര്‍ പൂരം കലക്കിയതിനെപ്പറ്റി ജുഡീഷല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോയി ഏബ്രഹാം, കുര്യന് ജോയി, ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി, നാട്ടകം സുരേഷ്, ജെയ്സണ്‍ ജോസഫ്, ടോമി വേദഗിരി, ടി.സി. അരുണ്‍, തമ്പി ചന്ദ്രന്, മദന്‍ ലാല്‍, കുഞ്ഞ് ഇല്ലമ്പള്ളി, ഫിലിപ്പ് ജോസഫ്, കെ.എഫ്. വര്‍ഗീസ്, റഫീഖ് മണിമല, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, പി.എ. സലീം, സാജു എം. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.