കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ ഗ്രേഡ് നേടിയവരെ ആദരിച്ചു.
കിടങ്ങൂർ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടത്തിയ ചടങ്ങിൽ സൊസൈറ്റി ചെയർമാൻ പ്രഫ. ജോയി മുപ്രാപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. സ്റ്റീഫൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ തോമസ് ഫിലിപ്പ് പീടികയിൽ, മാനേജിംഗ് ഡയറക്ടർ ബെന്നി പോൾ എന്നിവർ പ്രസംഗിച്ചു.