കുമരകം: കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ നിർമാണത്തിന്റെ ഭാഗമായി നടത്തിക്കാെണ്ടിരിക്കുന്ന പെെലിംഗ് ജോലിക്കായി ഇന്നുമുതൽ അഞ്ചു ദിവസങ്ങളിലേക്ക് ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
പാലത്തിന്റെ സമീപത്തുനിർമിച്ചിരുക്കുന്ന താല്ക്കാലിക റാോഡിലൂടെ വൺവേയായിട്ടാണ് ഇന്നുമുതൽ ഗതാഗതം. പാലം എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ നടത്തുന്ന പരിശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ആവശ്യപ്പെട്ടു.