സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയണം
1454127
Wednesday, September 18, 2024 6:53 AM IST
മണർകാട്: മണർകാട്- കിടങ്ങൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മണർകാട്- കിടങ്ങൂർ റൂട്ടിൽ നിലവിൽ സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സമയ വ്യത്യാസത്തെ തുടർന്ന് ബസ് തൊഴിലാളികൾ തമ്മിൽ തർക്കം ഇവിടെ പതിവാണ്.
ഇതാണ് മത്സര ഓട്ടത്തിലേക്ക് ഇവരെ നയിക്കുന്നത്. ബസുകളുടെ മത്സരം ഓട്ടം തടയാൻ അധികൃതർ പരിശോധന ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.