ജില്ല അത്ലറ്റിക് മത്സരങ്ങള്‍ പാലായില്‍ ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍
1453906
Tuesday, September 17, 2024 11:27 PM IST
കോട്ടയം: ജില്ല അത്ലറ്റിക്സ് മത്സരങ്ങള്‍ പാലാ മുനിസിപ്പല്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഒക്്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബുകള്‍, കോളജുകള്‍, സിബിഎസ്ഇ, ഐസിഎസ്സി സ്കൂളുകള്‍ തുടങ്ങിയവര്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ കഴിയും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 14 വയസില്‍ താഴെ, 16 വയസില്‍ താഴെ, 18 വയസില്‍ താഴെ, 20 വയസിനു താഴെ, 20 വയസിന് മുകളില്‍ വനിതകള്‍ക്കും പുരുഷന്മാര്ക്കും മത്സരങ്ങള്‍ ഉണ്ടായിരിക്കും.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍, ക്ലബുകള്‍ മുഖേന എന്‍ട്രികള്‍ അയയ്ക്കേണ്ടതാണ്. ഒക്്ടോബര്‍ 17 മുതല്‍ 20 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ല അത്ലറ്റിക് ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കും.എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 28. എന്‍ട്രികള്‍ thanka chan 8 mathew@ gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കേണ്ടതാണ്.