സില്‍വര്‍ലൈന്‍ സമരപ്പന്തലില്‍ തിരുവോണനാളില്‍ ഉപവാസ സമരം നടത്തി
1453825
Tuesday, September 17, 2024 5:47 AM IST
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ നടത്തുന്ന സത്യഗ്രഹപന്തലില്‍ തിരുവോണനാളില്‍ ഉപവാസസമരം നടത്തി. എ.ടി. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ ഉപവാസസമരം ഉദ്ഘാടനം ചെയ്തു.
കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു. കൃഷ്ണന് നായര്‍, റെജി പറമ്പത്ത്, തങ്കച്ചന് ഇലവുംമൂട്ടില്‍, ഇ.എ. ഏബ്രഹാം, സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.