വെ​​ള്ളൂ​​ർ: തെ​​രു​​വു​​നാ​​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​​രി​​ക്ക്. വെ​​ള്ളൂ​​ർ ഇ​​റു​​മ്പ​​യം ഒ​​റ​​ക്ക​​നാം​​കു​​ഴി​​യി​​ൽ ബി​​നു​ ദേ​​വ​​സ്യ(43)​​ക്കാ​​ണ് മാ​​ര​​ക​​മാ​​യി മു​​റി​​വേ​​റ്റ​​ത്.

ഇ​​റു​​മ്പ​​യം മു​​ദ്ര​​വേ​​ലി​​ൽ ഭാ​​ഗ​​ത്ത് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. യു​വാ​വും സു​​ഹൃ​​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​വ​രു​ടെ മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ വീ​​ടു​​പ​​ണി ന​​ട​​ത്തു​​ന്ന​​തി​​നി​​ട​​യി​​ൽ കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ലേ​​ക്ക് പാ​​ഞ്ഞു ക​​യ​​റിവ​​ന്ന തെ​​രു​​വു​​നാ​​യ ബി​​നു​​വി​ന്‍റെ കാ​​ലി​​ലും കൈ​​യി​​ലും ക​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഭീ​​തി ജ​​നി​​പ്പി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ തെ​​രു​​വു​​നാ​​യെ ആ​​റ് കെ​​ട്ടി​​ട നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി​​ക​​ൾ ചേ​​ർ​​ന്ന് അ​​ടി​​ച്ച​ശേ​​ഷ​​മാ​​ണ് ക​​ടി നി​​ർ​​ത്തി​​യ​​ത്.

മാ​​ര​​ക​​മാ​​യി പ​​രി​​ക്കേ​​റ്റ ബി​​നു ​ദേ​​വ​​സ്യ​​യെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച് വി​​ദ​​ഗ്ധ ചി​​കി​​ത്സ ന​​ൽ​​കി.