കൊഴുവനാലില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം ഇന്ന്
1598921
Saturday, October 11, 2025 11:10 PM IST
കൊഴുവനാല്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ടു റോഡുകളുടെയും നിര്‍മാണം ആരംഭിക്കുന്ന നാലു റോഡുകളുടെയും ഉദ്ഘാടനം ഇന്നു നടത്തും.
കൊഴുവനാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആലുതറപ്പാറ-തെള്ളിമരം റോഡ്, തെള്ളിമരം-കുറുമുണ്ട റോഡ് എന്നിവയുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് തെള്ളിമരം ജംഗ്ഷനിലും തണ്ണീറാമറ്റം-തട്ടുപാലം റോഡിലെ ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന് തകിടിപ്പുറം ഭാഗത്തും ചൂരയ്ക്കല്‍-കിഴക്കേക്കുറ്റ് റോഡിന്റെ കോണ്‍ക്രീറ്റിംഗ് ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3.30ന് ചൂരയ്ക്കല്‍ ഭാഗത്തും കൊഴുവനാല്‍ പള്ളിക്കുന്ന്-പറപ്പള്ളില്‍ റോഡ് കോണ്ക്രീറ്റിംഗിന്റെ നിര്‍മാണോദ്ഘാടനം വൈകുന്നേരം നാലിന് പള്ളിക്കുന്ന് ഭാഗത്തും കുറുമുണ്ട-തെള്ളിമരം റോഡ് കോണ്ക്രീറ്റിംഗിന്റെ ഉദ്ഘാടനം വൈകുന്നേരം 4.30നും നടത്തും.
ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു വിവിധ യോഗങ്ങളില്‍ അധ്യക്ഷത വഹിക്കും.