പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ഇന്ന്
1598976
Sunday, October 12, 2025 12:39 AM IST
കോട്ടയം: അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് നല്കുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്ന് ഇന്നു നല്‍കും. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഇന്നു രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകളും ഈ സമയത്ത് പ്രവര്‍ത്തിക്കും. ഇതരസംസ്ഥാനത്തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ ഇന്നും നാളെയും മ റ്റെന്നാളും പ്രവര്‍ത്തിക്കും.
ഇന്ന് ബൂത്തുകളില്‍ തുള്ളി മരുന്നു നല്കാന് കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് നാളെയും മറ്റെന്നാ ളും വോളണ്ടിയര്‍മാര്‍ വീടുകളിലെത്തി നല്‍കും.
ജില്ലാതല ഉദ്ഘാടനം രാവിലെ 8.30ന് ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ് അധ്യക്ഷത വഹിക്കും.