വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളില്‍ ഇന്ന്
1598977
Sunday, October 12, 2025 12:39 AM IST
രാമപുരം: രാമപുരം ഫൊറോനപള്ളിയില്‍ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന് ഇന്ന് കൊടിയേറും. പുലര്‍ച്ചെ അഞ്ചിനും 6.10നും 7.50നും 9.30നും 10.45നും 12 നും 2.30നും 4.30നും വിശുദ്ധ കുര്‍ബാന, സന്ദേശം.
രാവിലെ 9.20ന് സെന്റ് അഗസ്റ്റിന്‍സ് സണ്‍ഡേ സ്കൂള്‍ മിഷന്‍ലീഗ് തീര്‍ഥാടനം. 10.30ന് കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ഇടവകയില്‍നിന്നു തീര്‍ഥാടനം. 11.45ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ മര്‍ത്ത് മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പള്ളിയില്‍നിന്ന് തീര്‍ഥാടനം. 2.15 ന് കരൂര്‍ ഗുഡ്ഷെപ്പേഡ് മൈനര്‍ സെമിനാരി വൈദിക വിദ്യാര്‍ഥികളുടെ തീര്‍ഥാടനം.
വൈകുന്നേരം നാലിന് ഡിസിഎംഎസ് രാമപുരം മേഖല തീര്‍ഥാടനം. വൈകുന്നേരം 4.15 ന് കൊടിയേറ്റ്.
4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-മാര്‍ ജേക്കബ് മുരിക്കന്‍. ഫാ. ജോസഫ് പാനാമ്പുഴ, റവ.ഡോ. തോമസ് മേനാച്ചേരി, ഫാ. തോമസ് കാലാച്ചിറ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.