അങ്കണവാടി കെട്ടിടനിർമാണോദ്ഘാടനം
1598927
Saturday, October 11, 2025 11:10 PM IST
കോരുത്തോട്: കോരുത്തോട് പഞ്ചായത്ത് മൂന്നാംവാർഡ് കൊമ്പുകുത്തി 89-ാം നമ്പർ അങ്കണവാടിക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെയും വയോജന വിശ്രമകേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ നിർവഹിച്ചു. വാർഡ് മെംബർ ലത സുശീലൻ അധ്യക്ഷതവഹിച്ചു. കെട്ടിടം പണിയുന്നതിനു സ്ഥലം സൗജന്യമായി നൽകിയ സാജൻ കണ്ണാട്ടിനെ യോഗത്തിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എൻ. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർ ഗിരിജ സുശീലൻ, പി.കെ. സുധീർ, വി.എം. വിശ്വനാഥൻ, ടി.എം. ശരത്, ടി.ആർ. പുഷ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിൽനിന്ന് 20.10 ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കുന്നത്.