പൈക: മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷമായി സൗജന്യ സേവനം ചെയ്യുന്ന "മനസ്' ആത്മഹത്യ പ്രതിരോധ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആത്മഹത്യ പ്രതിരോധ ദിനാചരണം മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പൈക കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മനസ് ട്രസ്റ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ് മാത്യു പുതിയിടം അധ്യക്ഷത വഹിച്ചു. ലോക സൈക്യാട്രിസ്റ്റ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറി ഡോ. റോയി ഏബ്രഹാം കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ്, മനസ് ട്രസ്റ്റ് ഡയറക്ടർമാരായ ഏബ്രഹാം പാലക്കുടിയില്‍, ത്രേസ്യാമ്മ ജോണ്‍, കെ.ജെ. ഏബ്രഹാം, വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് പ്രസിഡന്റ് ജോണി കുന്നപ്പള്ളി, പൈക കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സിഎംഒ ഡോ. ജെയ്സി കട്ടപ്പുറം, ആനി മാത്യു എന്നിവര്‍ പ്രസംഗിച്ചു.