കുന്നോന്നി: സർക്കാരുകൾ കർഷകർക്ക് ഒപ്പമായിരിക്കണമെന്ന് എകെസിസി കുന്നോന്നി യൂണിറ്റ് ആവശ്യപ്പെട്ടു. പുതിയ ഇഎസ്എ വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലയും കൃഷിസ്ഥലങ്ങളുമായിട്ടുള്ള വില്ലേജുകളെ പൂർണമായും ഒഴിവാക്കണമെന്നും മുല്ലപ്പെരിയാർ ഡാം ഡി-കമ്മീഷൻ ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധസമരം നടത്തുകയും പ്രമേയം പാസാക്കുകയും ചെയ്തു.
വികാരി ഫാ. മാത്യു പീടികയിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലെൽസ് വയലിക്കുന്നേൽ പ്രമേയം അവതരിപ്പിച്ചു.