വീടിനുള്ളിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
1437348
Friday, July 19, 2024 10:08 PM IST
പൊൻകുന്നം: തോണിപ്പാറയിൽ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. തട്ടാർകുന്നേൽ മനുമോഹന്റെ വീട്ടിലെ അടുക്കളയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാമ്പിനെ വീട്ടുകാർ കണ്ടത്. മനുവിന്റെ ഭാര്യ അടുക്കളയിൽ എത്തുമ്പോൾ വീട്ടിലെ ഗ്യാസ് അടുപ്പിന് മുകളിൽ പത്തിവിടർത്തി നിൽക്കുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് തെക്കേത്തുകവല സ്വദേശി റിയാസ് എത്തി പാമ്പിനെ പിടികൂടി. മൂന്നടിയോളം നീളമുണ്ടായിരുന്നു.