പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം തുടങ്ങി
1417433
Friday, April 19, 2024 6:50 AM IST
കോട്ടയം: പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഇന്നും നാളെയും പരിശീലനം തുടരും. ഉദ്യോഗസ്ഥര്‍ക്ക് പോളിംഗ് ഡ്യൂട്ടിയുള്ള മണ്ഡലത്തിലെ പരിശീലനകേന്ദ്രത്തിലാണ് പരിശീലനം ആരംഭിച്ചത്.
രണ്ടാംഘട്ട റാന്‍ഡമൈസേഷനിലൂടെയാണ് പോളിംഗ് ബൂത്ത് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തിയത്. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ്-സെക്കന്‍ഡ്-തേഡ് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം.
രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെയും ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമായി 50 പേര് വീതമുള്ള രണ്ടു ബാച്ചുകളായാണ് പരിശീലനപരിപാടി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നടക്കുന്ന സിഎംഎസ് കോളജ്, മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നീ കേന്ദ്രങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിയോഗിച്ച പൊതുനിരീക്ഷകന്‍ മന്‍വേഷ് സിംഗ് സിദ്ദുസന്ദര്ശിച്ചു.