കൊലപാതകശ്രമക്കേസില്‍ യുവാവ് അറസ്റ്റില്‍
1339945
Monday, October 2, 2023 2:11 AM IST
കോട്ടയം: കൊലപാതകശ്രമക്കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മള്ളുശേരി തിടമ്പൂര്‍ ക്ഷേത്രം ഭാഗത്ത് താഴപ്പള്ളില്‍ അനന്തു സത്യനെ (ഉണ്ണി-26) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി 10നു കുടയംപടി സ്വദേശിയായ യുവാവിനെ കോട്ടയം സെന്‍ട്രല്‍ ജംഗ്ഷന് ഭാഗത്തു വച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
യുവാവിന് പ്രതി പണം കടം കൊടുത്തിരുന്നു. കഴിഞ്ഞദിവസം രാത്രി കോട്ടയം സെന്‍ട്രല്‍ ജംഗ്ഷന് ഭാഗത്ത് വച്ച് പണം തിരികെ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും പ്രതി യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്ത കോട്ടയം വെസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരേ കോട്ടയം വെസ്റ്റ്, ഗാന്ധിനഗര്‍ സ്റ്റേഷനുകളിൽ ക്രിമിനല്‍ കേസുണ്ട്.