തീക്കോയിയിൽ മാലിന്യ മുക്ത നവകേരളം ശുചീകരണ പ്രവർത്തനങ്ങൾ
1339519
Sunday, October 1, 2023 12:44 AM IST
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഇന്നും നാളെയും ശുചീകരണപ്രവർത്തനങ്ങൾ നടത്തും. ഇന്നു രാവിലെ 10 മുതൽ 11 വരെ ഒരു മണിക്കൂർ എല്ലാ വാർഡിലെയും പ്രധാന കേന്ദ്രങ്ങളിലാണ് ശുചീകരണ ജോലികൾ നടക്കുന്നത് .
ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശ വർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധസംഘടനകൾ, സ്കൂൾ എൻഎസ്എസ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തതോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. നാളെ സമ്പൂർണ ശുചിത്വദിനമായി ആചരിക്കുമെന്നും പ്രസിഡന്റ് കെ.സി. ജെയിംസ് അറിയിച്ചു.