ട്രാവന്‍കൂര്‍ സിമന്റ്സിലെ മോഷണം: ജീവനക്കാരായ മൂന്നു പേര് അറസ്റ്റില്‍
1339444
Saturday, September 30, 2023 2:41 AM IST
ചിങ്ങവനം: ട്രാവന്‍കൂര്‍ സിമന്റ്സിലെ സ്റ്റോര്‍ റൂമില്‍നിന്നും ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ അവിടുത്തെ ജീവനക്കാരായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പനച്ചിക്കാട് ചാന്നാനിക്കാട് ഭാഗത്ത് രാജേഷ് ഭവനില്‍ സി.ആര്. രാജീവ് (41), തിരുവനന്തപുരം അടിയന്നൂര്‍ ആറാലുംമൂട് ഭാഗത്ത് കുഴിവിയലകത്ത് എ.എല്‍. ജയലാല്‍ (49), തിരുവനന്തപുരം ഉഴമലയ്ക്കല്‍ പനക്കോട് ഭാഗത്ത് രാംനിവാസില്‍ ജി.ആര്. രാകേഷ് (35) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ ട്രാവന്‍കൂര്‍ സിമന്റസിന്റെ മെയിന്റനന്‍സ് വിഭാഗത്തിന്റെ സ്റ്റോറൂമില്‍ അതിക്രമിച്ചു കയറി അവിടെ ഉണ്ടായിരുന്ന മൂന്ന് ബാറ്ററികള്‍ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. മെയിന്റനന്‍സ് വിഭാഗത്തിലെ ഹെല്‍പ്പര്‍ സ്റ്റാഫായിരുന്നു ഇവര്‍.
പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസെടുക്കുകയും മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച ബാറ്ററികള്‍ കണ്ടെടുക്കുകയും ചെയ്തു.